“ബാഴ്സലോണയിൽ താരങ്ങൾ ശരിയായി പരിശീലനം നടത്താറില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ പരിശീലന രീതികളെ വിമർശിച്ച മുൻ ബാഴ്സലോണ താരമായ മാൽകോം. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയിൽ ആയിരുന്നു മാൽകോം ബാഴ്സലോണയിൽ എത്തിയത്. എന്നാൽ കാര്യമായി അവസരം ലഭിക്കാത്ത താരത്തിന് ഒരു സീസൺ കൊണ്ടു തന്നെ ക്ലബ് വിടേണ്ടി വന്നു. എന്നാൽ താൻ ബാഴ്സലോണയിൽ മികവ് തെളിയിക്കാത്തതിന് കാരണം ബാഴ്സലോണ തന്നെയാണെന്ന് മാൽകോം പറയുന്നു.

ബാഴ്സലോണയുടെ പരിശീലന രീതി ശരിയല്ല. ബാഴ്സലോണ താരങ്ങൾ ആരും ശരിക്ക് പരിശീലനം വരെ നടത്തുന്നില്ല. ഇതാണ് ആ ക്ലബിൽ താരങ്ങൾക്ക് നിരന്തരം പരിക്ക് വരാൻ കാരണം. മാൽകോം പറയുന്നു. തന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു. താൻ ബാഴ്സലോണ കൂടുതൽ അവസരങ്ങൾ അർഹിച്ചിരുന്നു എന്നും മാൽകോം കൂട്ടിച്ചേർത്തു.