ലാലിഗയിൽ 11 പോയിന്റിന്റെ ലീഡ്, ബാഴ്സലോണ കിരീടം എന്ന സ്വപനത്തിലേക്ക് അടുക്കുന്നു

Newsroom

ഇന്നലെ വിയ്യാറയലിനെതിരെ 1-0ന്റെ വിജയം നേടിയതിന് ശേഷം ലാലിഗ ലീഡേഴ്സ് ആയ ബാഴ്സലോണ തങ്ങളുടെ അപരാജിത കുതിപ്പ് 16 മത്സരങ്ങളായി നീട്ടി. ഈ സീസണിൽ ബാഴ്‌സയുടെ പല വിജയങ്ങളിലും നിർണായക പങ്കുവഹിച്ച യുവ സെൻസേഷൻ പെദ്രിയുടെ 18-ാം മിനിറ്റിലെ ഗോളിലാണ് ഇന്നലെ ബാഴ്സലോണ വിജയിച്ചത്.

ബാഴ്സലോണ 23 02 13 11 33 08 929

വിജയത്തോടെ, രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനേക്കാൾ 11 പോയിന്റിന്റെ ലീഡ് ബാഴ്‌സയ്ക്ക് ലീഗിന്റെ തലപ്പത്ത് ആയി. റയൽ മാഡ്രിഡ് ഒരു മത്സരം കുറവാണ്. റയൽ മാഡ്രിഡ് ബുധനാഴ്ച എൽച്ചെയുമായി എറ്റുമുട്ടും. ബാഴ്‌സലോണയ്ക്ക് 21 മത്സരങ്ങളിൽ നിന്ന് 56 പോയിന്റും റയൽ മാഡ്രിഡിന് 20 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമാണ് ഉള്ളത്. ഇനി ബാഴ്സലോണക്ക് യൂറോപ്പയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് നേരിടേണ്ടത്.