ഇനി സീസൺ പുനരാരംഭിക്കുന്നത് തന്നെ കാണികൾ ഇല്ലാത്ത അവസ്ഥയിൽ ആണെങ്കിൽ ബാഴ്സലോണയും റയൽ മാഡ്രിഡിനെ പോലെ അവരുടെ പ്രധാന സ്റ്റേഡിയം ഉപയോഗിച്ചേക്കില്ല. കാണികൾ ഉണ്ടാവില്ല എങ്കിൽ ആ സാഹചര്യം മുതലെടുത്ത് ക്യാമ്പ്നുവിനെ മോഡി പിടിപ്പിക്കുക ആകും ബാഴ്സലോണയുടെ ലക്ഷ്യം. അവർ അടുത്തിടെ പണി പൂർത്തിയാക്കി ലാ മസിയയുടെ സ്റ്റേഡിയമായ യൊഹാൻ ക്രൈഫ് സ്റ്റേഡിയത്തിലേക്ക് ആകു മാറുക. ചെറിയ സ്റ്റേഡിയത്തിലേക്ക് മാറുന്നത് ചെലവ് ചുരുക്കാനും ബാഴ്സലോണയെ സഹായിക്കും.
സ്റ്റേഡിയം മാറുന്നത് സംബന്ധിച്ച് താരങ്ങളുമായി ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ ബാഴ്സലോണ. താരങ്ങൾ അംഗീകരിച്ചാൽ ക്യാമ്പ്നു സ്റ്റേഡിയം ഈ സീസൺ അവസാനം വരെ അടച്ചിടും. നേരത്തെ റയൽ മാഡ്രിഡും അവരുടെ സ്ഥിരം സ്റ്റേഡിയമായ ബെർണബെയുവിൽ നിന്ന് മാറ്റി ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലേക്ക് മത്സരങ്ങൾ മാറ്റാൻ തീരുമാനിച്ചിരുന്നു.
ഈ സീസൺ അവസാനം വരെ റയൽ മാഡ്രിഡിന്റെ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക.ബെർണബെയു സ്റ്റേഡിയത്തിൽ പല പണികളും പൂർത്തിയാക്കാനും സ്റ്റേഡിയം കൂടുതൽ ആകർഷകമാക്കാനും വേണ്ടി റയൽ മാഡ്രിഡ് പദ്ധതി ഇടുന്നുണ്ട്. ഈ പണികൾ ആരാധകർ ഇല്ലാത്ത സമയത്ത് പെട്ടെന്ന് തീർക്കാം എന്ന് റയൽ കരുതുന്നു. ഇതാണ് തൽക്കാലം സ്റ്റേഡിയം മാറ്റുന്നത് ആലോചിക്കാൻ കാരണം.