ബാഴ്സയുടെ ഫോം ആശങ്കപ്പെടുത്തുന്നത്- ബുസ്കെറ്റ്സ്

na

ബാഴ്സലോണയുടെ നിലവിലെ ഫോം ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ബാഴ്സ മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സ്. ബാഴ്സയുടെ പ്രതിരോധത്തിൽ ഫോമിൽ താരം ആശങ്ക പങ്ക് വച്ചു.

ല ലീഗെയിൽ അവസാന 2 കളികളിൽ ജയം അറിയാത്ത ബാഴ്സ ഈ മത്സരങ്ങളിൽ നിന്ന് 5 പോയിന്റാണ് നഷ്ടപെടുത്തിയത്. ജിറോണയോട് സമനില വഴങ്ങിയ അവർ ലേഗാനസിനോട് തോൽവി വഴങ്ങുകയും ചെയ്തു. പ്രതിരോധത്തിൽ കൂടുതൽ ഉറപ്പുള്ളതാക്കാൻ ഉണ്ടെന്നും ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ബുസ്കെറ്റ്സ്‌കൂട്ടി ചേർത്തു.

ഏറെ വിമർശനം നേരിടുന്ന ബാഴ്സ ഡിഫൻഡർ ജെറാർഡ് പികെയെ വിമർശിക്കാൻ പക്ഷെ ബുസ്കെറ്റ്സ്‌തയ്യാറായില്ല. ഒരു ടീമായാണ് ബാഴ്സ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നത് എന്നാണ് താരം പികെയ്ക്ക് പിന്തുണ നൽകി പറഞ്ഞത്.