എസ്പാൻയോളിന്റെ റിലഗേഷൻ ഉറപ്പിച്ച് ബാഴ്സലോണ ജയം

ലാലിഗയിൽ റയൽ മാഡ്രിഡിന് മേലുള്ള സമ്മർദ്ദം ബാഴ്സലോണ നിലനിർത്തി. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം നാട്ടിലെ വൈരികളായ എസ്പാൻയോളിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അത്ര എളുപ്പമായിരുന്നില്ല ബാഴ്സലോണയുടെ വിജയം. രണ്ട് ചുവപ്പ് കാർഡുകൾ കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ വിജയിച്ചത്.

രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ സുവാരസ് ആണ് ബാഴ്സലോണയുടെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. മത്സരത്തിന്റെ 50ആം മിനുട്ടിൽ ബാഴ്സലോണ താരം അൻസു ഫതിയും 53ആം മിനുട്ടിൽ എസ്പാൻയോൾ താരം ലൊസാനോയുൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഈ വിജയം ബാഴ്സലോണയെ റയൽ മാഡ്രിഡിന് ഒരു പോയന്റ് മാത്രം പിറകിൽ എത്തിച്ചു. റയൽ മാഡ്രിഡ് ഒരു മത്സരം കുറവാണ് കളിച്ചത്. ഇന്നലത്തെ പരാജയം എസ്പാൻയോളിന്റെ ലലിഗയിൽ നിന്നുള്ള റിലഗേഷനുൻ ഉറപ്പാക്കി. 1994നു ശേഷം ആദ്യമായാണ് എസ്പാൻയോൾ ലാലിഗ വിടുന്നത്.

Previous articleഅടുത്ത സീസണിലും 5 സബ്സ്റ്റിട്യൂഷൻ തുടരാൻ സാധ്യത
Next articleസോഫി ഡിവൈന്‍ ന്യൂസിലാണ്ട് വനിത ടീം ക്യാപ്റ്റന്‍