രണ്ടാം ടെസ്റ്റിലും ബാഴ്സലോണയിൽ എല്ലാവരും കൊറോണ നെഗറ്റീവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

താരങ്ങളുടെ സുരക്ഷ മുൻ നിർത്തി പൂർത്തിയാക്കിയ രണ്ടാം കൊറോണ ടെസ്റ്റിലും ബാഴ്സലോണയിൽ നിന്ന് ആശ്വാസ വാർത്ത.ബാഴ്സലോണയിലെ താരങ്ങൾക്ക് കഴിഞ്ഞ ദിവസം നടത്തിയ കൊറോണ പരിശോധനയിലും എല്ലാവരും നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന ആദ്യ പരിശോധനയിലും ബാഴ്സലോണയിൽ എല്ലാവരും നെഗറ്റീവ് ആയിരുന്നു.

ചെറിയ സംഘമായി ചേർന്ന് ടീമുകൾ പരിശീലനം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം പരിശോധന നടത്തിയത്. ഇനി ടീമുകൾ ഒരു നിയന്ത്രണവും ഇല്ലാതെ പരിശീലനം നടത്താൻ അനുവാദം കിട്ടിയേക്കും. ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായിരിക്കും ഇനി അടുത്ത കൊറോണ പരിശോധന ഉണ്ടാവുക.