ബാഴ്സലോണ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബോർഡ് അംഗങ്ങൾ, മെസ്സിയെ നിലനിർത്താനുള്ള അവസാന ശ്രമം

- Advertisement -

മെസ്സി ബാഴ്സലോണ വിടുമെന്ന വാർത്ത ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ വാർത്ത വന്നതിനു പിന്നാലെ ചേർന്ന അടിയന്തര ബാഴ്സലോണ ബോർഡ് മീറ്റിംഗ് ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു രാജിവെക്കണം എന്ന് ക്ലബിലെ ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതായാണ് സ്പെയിനിൽ നിന്ന് വരുന്നുള്ള വാർത്തകൾ.

ബാർതൊമെയുമായുള്ള പ്രശ്നങ്ങളാണ് മെസ്സി ക്ലബ് വിടാനുള്ള കാരണം എന്നും അതുകൊണ്ട് തന്നെ ബാർതൊമെയു രാജിവെച്ചാൽ മെസ്സി ക്ലബിൽ തുടരാൻ സാധ്യത ഉണ്ട് എന്നും ക്ലബ് അംഗങ്ങൾ കരുതുന്നു. പരസ്യമായി ബാർതൊമെയുവിന്റെ രാജി ആവശ്യപ്പെട്ട അംഗങ്ങൾ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ വിളിച്ചതായും വാർത്തകൾ വരുന്നു. മെസ്സി ക്ലബ് വിട്ടാലും ഇല്ലായെങ്കിലും ബാർതൊമെയുവിന്റെ രാജി ഉടൻ ഉണ്ടായേക്കും എന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ.

Advertisement