ബാഴ്സലോണയുടെ പ്രശ്നങ്ങൾ വർധിക്കുകയാണ്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ബാഴ്സക്ക് അവരുടെ പ്രധാന താരമായ ജോർദി ആൽബയെയും നഷ്ടമായിരിക്കുകയാണ്. ബയേണെതിരെ പരിക്കേറ്റ് പുറത്ത് പോയ ആൽബ തിരികെ വരാൻ അടുത്ത വർഷമാകുമെന്നാണ് റിപ്പോർട്ടുകൾ. ജോർദി ആൽബയ്ക്ക് രണ്ട് മാസം എങ്കിലും മസിൽ ഇഞ്ച്വറി കാരണം നഷ്ടമാകും. താരം ഇന്നലെ പരിക്ക് മാറാതെയാണ് ബയേണെതിരെ ഇറങ്ങിയത്. പ്രധാനപ്പെട്ട മത്സരമായതിനാൽ ബാഴ്സലോണയും ആൽബയും ഈ റിസ്ക് എടുക്കുക ആയിരുന്നു. ഈ തീരുമാനം ഇപ്പോൾ ബാഴ്സക്ക് വലിയ തിരിച്ചടി തന്നെ ആയി.