കൊറോണ കാരണം മത്സരങ്ങൾ നിന്നതോടെ ബാഴ്സലോണക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ സീസണിൽ 200 മില്യണോളമാകും ക്ലബിന്റെ നഷ്ടം എന്നാണ് വിലയിരുത്തൽ. ബാഴ്സലോണയുടെ മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ, മ്യൂസിയം കാണാൻ വരുന്ന ആരാധകർ, അങ്ങനെ തുടങ്ങി ഒരുപാട് വരുമാന സ്രോതസ്സുകളാണ് ക്ലബിന് ഇല്ലാതായിരിക്കുന്നത്.
ഒപ്പം അക്കാദമി ഉൾപ്പെടെ ബാഴ്സലോണയുടെ മറ്റു ഫുട്ബോൾ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. അതും ക്ലബിന്റെ നഷ്ടം കൂട്ടുന്നു. ലലാലിഗ പുനരാരംഭിച്ചാൽ ടെലിവിഷൻ ടെലിക്കാസ് അവകാശത്തിൽ പണം ലഭിക്കും എങ്കിലും അതുകൊണ്ട് നഷ്ടം തീരില്ല. നഷ്ടം 100 മില്യണു താഴെ എങ്കിലും ആക്കേണ്ടതു കൊണ്ട് ക്ലബിലെ പ്രധാന താരങ്ങൾ അല്ലാത്തവരെ വിറ്റ് പൈസയാക്കാൻ ആണ് ബാഴ്സലോണ ആലോചിക്കുന്നത്. സെമെഡോ, റാക്കിറ്റിച്, വിദാൽ എന്നിവരെ ഒക്കെ ബാഴ്സലോണ ഈ സീസണിൽ വിൽക്കാൻ ഉദ്ദേശികുന്നുണ്ട്.