പത്തു മാസത്തിനു ശേഷം തരിഖ് ലാമ്പ്റ്റി തിരികെയെത്തി

Img 20211018 115714

നീണ്ട കാലത്തെ പരിക്കിനു ശേഷം തരിഖ് ലാമ്പ്റ്റി കളത്തിൽ തിരികെയെത്തി. ബ്രൈറ്റൻ ഡിഫൻഡർ ആയ ലാമ്പ്റ്റി കഴിഞ്ഞ ദിവസം നടന്ന നോർവിചിന് എതിരായ മത്സരത്തിൽ കളിച്ചിരുന്നു. താരത്തിന്റെ വരവ് ഇപ്പോൾ തന്നെ മികച്ച ഫോമിൽ ഉള്ള ബ്രൈറ്റണ് കരുത്താകും. ലാമ്പ്റ്റി പരിക്കേൽക്കും മുൻപ് ബ്രൈറ്റണ് വേണ്ടി അത്ഭുത പ്രകടനം തന്നെ നടത്തിയിരുന്നു. ഒരു ഹാം സ്ട്രിങ് ഇഞ്ച്വറിയിൽ തുടങ്ങിയ പ്രശ്നമാണ് ലാമ്പ്റ്റിയെ ദീർഘകാലം പുറത്ത് ഇരുത്തിയത്.

കഴിഞ്ഞ മാസം സ്വാൻസിക്ക് എതിരായ മത്സരത്തിലും ലാമ്പ്റ്റി ഇറങ്ങിയിരുന്നു. അടുത്ത മത്സരം മുതൽ ലാമ്പ്റ്റി പോട്ടറിന്റെ ആദ്യ ഇലവനിൽ തന്നെ എത്തും എന്ന് കരുതുന്നു. മുൻ ചെൽസി താരമായ ലാമ്പ്റ്റിയെ വലിയ ക്ലബുകൾ ഒക്കെ ലക്ഷ്യമിടുന്നുണ്ട്.

“കളത്തിൽ തിരിച്ചെത്താൻ ഞാൻ കഠിനമായി പരിശ്രമിച്ചു എന്ന് ലാമ്പ്റ്റി പറഞ്ഞു. താൻ ടീമിനെ സഹായിക്കാൻ ശ്രമിക്കും” ലാമ്പ്റ്റി തിരികെയെത്തിയ ശേഷം പറഞ്ഞു.

Previous article“ബാലൻ ഡി ഓർ തന്റെ സ്വപ്നമാണ്, താൻ അതിൽ നിന്ന് ദൂരെയല്ല” – ബെൻസീമ
Next articleഗാബയിലേത് ആഷസിലെ വളരെ പ്രാധാന്യമുള്ള ടെസ്റ്റ് – സ്റ്റുവര്‍ട് ബ്രോഡ്