ബെയ്ല് റയലിന് ഒരു പ്രശ്നമല്ല എന്ന് സിദാൻ

Newsroom

ഗരെത് ബെയ്ലിനെ വിൽക്കാൻ റയൽ ശ്രമിക്കുന്നു എന്ന വാർത്തകൾ നിഷേധിച്ച് പരിശീലകൻ സിദാൻ. ബെയ്ല് റയലിന്റെ പ്രശ്നമല്ല എന്നും ഒരു താരവും ഈ ക്ലബിൽ പ്രശ്നമായി ഇല്ല എന്നും സിദാൻ പറഞ്ഞു. ബെയ്ല് ഇവിടെ തന്നെ തുടരാൻ സാധ്യത ഉണ്ട് എന്നും സിദാൻ പറഞ്ഞു. സിദാനും താരവുമായി അഭിപ്രായ വ്യത്യാസമുള്ളതിനാൽ സിദാന് കീഴിൽ ബെയ്ലിന് അധികം അവസരങ്ങൾ ലഭിക്കാറില്ല. അതുകൊണ്ട് താരം ക്ലബ് വിടാൻ ശ്രമിക്കുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബെയ്ലിന് ഇവിടെ ദീർഘകാല കരാർ ഉണ്ടെന്നും താരത്തിന്റെ കാര്യത്തിൽ ജൂണിൽ ഉള്ള അവസ്ഥ തന്നെ ആണെന്നും സിദാൻ പറഞ്ഞു. പുതിയ താരമായ ഹസാർഡ് ടീമിനെ മെച്ചപ്പെടുത്തും എന്നും സിദാൻ പറഞ്ഞു. ഹസാർഡിന് റയൽ പോലൊരു ക്ലബിനെ ആവശ്യമുണ്ടായിരുന്നു എന്നും സിദാൻ പറഞ്ഞു.