ചെന്നൈയിൻ യുവതാരം അഭിജിത്ത് ഇനി ഈസ്റ്റ് ബംഗാളിൽ

- Advertisement -

ചെന്നൈയിന്റെ യുവതാരം അഭിജിത്തിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ലോണടിസ്ഥാനത്തിലാണ് അഭിജിത്തിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. 19കാരനായ താരം ഒരു വർഷത്തേക്കാണ് ഈസ്റ്റ് ബംഗാളിൽ ലോണിൽ പോകുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായ അഭിജിത്ത് സർക്കാറിനെ ഇന്ത്യൻ ആരോസിൽ നിന്നായിരുന്നു ചെന്നൈയിൻ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ആരോസിൽ ആയിരുന്നു അഭിജിത്ത് കളിച്ചിരുന്നത്. ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ആറു മത്സരങ്ങൾ കളിച്ച അഭിജിത്ത് ഒരു ഗോളും നേടി. മുമ്പ് ഇന്ത്യൻ അണ്ടർ 17 ടീമിൽ ഉണ്ടായിരുന്ന അഭിജിത്ത് ലോകകപ്പിൽ ഇന്ത്യക്കായി രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നു.

Advertisement