ആസ്പിലികേറ്റക്ക് വേണ്ടി ചെൽസിയുമായി വീണ്ടും ചർച്ചകൾക്ക് ബാഴ്‌സലോണ

20220720 233851

ആസ്പിലികേറ്റക്ക് വേണ്ടി ബാഴ്‌സ വീണ്ടും ചെൽസിയുമായി ചർച്ചകളിലേക്ക്. ഉടനെ തന്നെ താരത്തിന്റെ കൈമാറ്റം പൂർത്തിയാക്കാനാണ് ബാഴ്‌സലോണ ആഗ്രഹിക്കുന്നത്. താരവുമായി നേരത്തെ കരാർ സംബന്ധിച്ച് ചർച്ചകൾ പൂർത്തികരിച്ചിട്ടുള്ള ബാഴ്‌സലോണ, ചെൽസി ഉയർന്ന തുക ആവശ്യപ്പെടിലെന്ന പ്രതീക്ഷയിലാണ്. ലെവെന്റോവ്സ്കിയുടെ കൈമാറ്റം പൂർത്തിയാക്കിയതോടെ ബാഴ്‌സയുടെ ശ്രദ്ധ മുഴുവൻ പ്രതിരോധ നിരയിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിലാണ്.

ആസ്പിലികേറ്റക്കൊപ്പം നോട്ടമിട്ടിരുന്ന മർക്കോസ് അലോൺസോയുടെ കൈമാറ്റം പ്രതീക്ഷിച്ചതിലും സങ്കീർണമാവുമെന്നതിനാൽ ചെൽസി ക്യാപ്റ്റനെ ഉടനെ ടീമിൽ എത്തിക്കുന്നതിനാവും ബാഴ്‌സലോണ ശ്രമിക്കുക. ചെൽസിയും പ്രീ സീസൺ ഒരുക്കങ്ങൾ അമേരിക്കയിൽ വെച്ചാണ് നടത്തുന്നത്. എത്രയും പെട്ടെന്ന് കൈമാറ്റ ചർച്ചകൾ പൂർത്തികരിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്‌സയുമായി നേരത്തെ ധാരണയിൽ എത്തിയ ആസ്പിലികേറ്റയും ചെൽസി ഉടനെ ഈ കൈമാറ്റത്തിന് സമ്മതം മൂളുമെന്ന പ്രതീക്ഷയിലാണ്.