സെർജി റൊബേർടോയുടെ ശസ്ത്രക്രിയ കഴിഞ്ഞു, ഏപ്രിൽ വരെ താരം പുറത്താകും

Newsroom

ബാഴ്സലോണ താരം സെർജി റോബർട്ടോയുടെ പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്തി. വലതു തുടയിലെ റെക്ടസ് ഫെമോറിസ് പേശിയിൽ ആണ് താരത്തിന് പരിക്ക്. ഫിൻലാൻഡിൽ എഫ്‌സി ബാഴ്‌സലോണ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ഡോക്ടർ ലാസ് ലെംപൈനെൻ ആണ് ശസ്ത്രക്രിയ നടത്തിയത്. പൂർണമായി സുഖം പ്രാപിക്കുന്നതുവരെ താരം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കും. ഏപ്രിലാകും തിരിച്ചുവരാൻ എന്നാണ് കരുതപ്പെടുന്നത്‌

ഈ സീസണിൽ ഒമ്പത് ലാലിഗ മത്സരങ്ങളിലും മൂന്ന് ചാമ്പ്യൻസ് ലീഗിലും സെർജി റോബർട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു. ലാലിഗയിൽ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനെതിരെയും പിന്നെ ഗെറ്റാഫെയ്‌ക്കെതിരെയും അദ്ദേഹം ഗോളുകൾ നേടിയിരുന്നു‌