അത്ലറ്റികോ മാഡ്രിഡിന്റെ ല ലീഗെയിലെ ജൈത്രയാത്രക്ക് റയൽ സോസിഡാഡിൽ അവസാനം. തുടർച്ചയായ 3 ജയങ്ങൾക്ക് ശേഷം സോസിഡാഡിൽ എത്തിയ സിമയോണിക്കും സംഘത്തിനും എതിരില്ലാത്ത 2 ഗോളുകളുടെ തോൽവി. രണ്ടാം പകുതിയിൽ 3 മിനുറ്റുകളുടെ ഇടവേളയിൽ വഴങ്ങിയ 2 ഗോളുകളാണ് അത്ലറ്റിക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്.
രണ്ടാം പകുതിയിൽ റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ എത്തിയ മാർട്ടിൻ ഒഡേഗാർഡിന്റെ ഗോളിൽ ലീഡെടുത്ത സോസീഡാഡ് 3 മിനിട്ടുകൾക്ക് ശേഷം ലീഡ് രണ്ടാക്കി. ഇത്തവണ ആഴ്സണലിൽ നിന്ന് എത്തിച്ച ലെഫ്റ്റ് ബാക്ക് നാച്ചോ മോൻറെയാൽ ആണ് ഗോൾ നേടിയത്. 65 ആം മിനുട്ടിൽ ഗോളി ഒബ്ലാക് പരിക്കേറ്റ് പുറത്തായത് അത്ലറ്റിക്ക് മറ്റൊരു തിരിച്ചടിയായി. അത്ലറ്റി ആക്രമണം നയിച്ച ഫെലിക്‌സ്, കോസ്റ്റ എന്നിവർക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ സോസിഡാഡിന് ജയം ഉറപ്പിക്കാനായി.
തോറ്റെങ്കിലും 9 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് തന്നെയാണ് ല ലീഗെയിൽ ഒന്നാം സ്ഥാനത്ത്. 8 പോയിന്റുള്ള റയൽ ആണ് രണ്ടാം സ്ഥാനത്ത്.