മിയാമിയിൽ അത്ലെറ്റിക്കോ- വിയ്യാറയൽ മത്സരം നടത്താനൊരുങ്ങി ലാ ലീഗ

ലാ ലീഗ അമേരിക്കയിലേക്ക്. അത്ലെറ്റിക്കോ മാഡ്രിഡ് – വിയ്യാറയൽ മത്സരം മിയാമിയിൽ നടക്കാൻ അവസരമൊരുങ്ങുന്നു. സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡിസംബറിൽ മിയാമിയിൽ വെച്ച് ലാ ലീഗ മത്സരം നടക്കും. ഇരു ക്ലബ്ബുകളുടേയും പ്രസിഡന്റുമാർ ലാ ലീഗ ചീഫ് ഹാവിയർ തെബാസുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്.

ഇരു ക്ലബ്ബുകളും തങ്ങളുടെ ഇന്റർനാഷണൽ ബ്രാഡിംഗിന്റെ ഭാഗമായിട്ടാണ് മിയാമിയിലേക്ക് പറക്കാൻ തീരുമാനിച്ചത്. മിയാമിയിലെ ലോക പ്രശസ്തമായ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ സീസണിൽ ബാഴ്സ- ജിറോണ മത്സരം ഇതേ സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ ശ്രമിച്ച് ലാ ലീഗ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒടുവിൽ ആരാധകരുടെ മുന്നിൽ ലാ ലീഗ കീഴടങ്ങി സ്പെയിനിൽ വെച്ച് തന്നെ മത്സരം നടക്കുകയായിരുന്നു.

Previous articleഎൽക്ലാസികോ മാറ്റാൻ സമ്മതിക്കുകയില്ല എന്ന് ബാഴ്സലോണ പരിശീലകൻ
Next articleടി20 ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം