എൽക്ലാസികോ മാറ്റാൻ സമ്മതിക്കുകയില്ല എന്ന് ബാഴ്സലോണ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം മാറ്റിവെക്കാൻ പറ്റില്ല എന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർദെ. ഒക്ടോബർ 26ന് ബാഴ്സലോണയിൽ വെച്ചായിരുന്നു സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കേണ്ടത്. എന്നാൽ ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതാണ് മത്സരം മാറ്റുന്നതിനെ കുറിച്ച് ലാലിഗ ആലോചിക്കാൻ കാരണം. ഇതിനായി ബാഴ്സലോണയോട് സ്പാനിഷ് എഫ് എ അഭ്യർത്ഥന നടത്തിയിട്ടുമുണ്ട്.

ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ്നൂവിൽ നിന്ന് മാറ്റി റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ മത്സരം വെക്കാനാണ് സ്പാനിഷ് എഫ് എ ആലോചിക്കുന്നത്. മത്സരത്തിന്റെ വേദി മാറ്റുകയോ അല്ലായെങ്കിൽ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റാനോ ആണ് ലാലിഗ പറയുന്നത്. എന്നാൽ ആ ഫിക്സ്ചർ മാറ്റുന്നത് ക്ലബിനെയും ആരാധകരെയും പരിഹസിക്കൽ ആകും എന്ന് വാല്വെർഡെ പറഞ്ഞു. ജനങ്ങൾ എല്ലാവരെയും ബഹുമാനിക്കുന്നവർ ആണെന്നും അവർക്ക് മറ്റുള്ള മുൻവിധികൾ മാറ്റാനുള്ള അവസരമാണ് ഇതെന്നാണ് താൻ കരുതുന്നതെന്നും അതുകൊണ്ട് മത്സരം നടത്തണമെന്നുമാണ് വാൽവെർദെ പറയുന്നത്. ഈ വരുന്ന ആഴ്ച മാത്രമെ സ്പാനിഷ് എഫ് എ ഇതിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.