അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ വിജയങ്ങൾ, സിമിയോണിക്ക് റെക്കോർഡ്

20210311 104138

ഇന്നലെ അത്ലറ്റിക് ബിൽബാവോയെ പരാജയപ്പെടുത്തിയതോടെ അത്ലറ്റിക്കോ മാഡ്രിഡിൽ പരിശീലകൻ സിമിയോണി ഒരു പുതിയ റെക്കോർഡ് കുറിച്ചു. അത്ലറ്റിക്കോ മാഡ്രിഡിനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച പരിശീലകൻ എന്ന റെക്കോർഡാണ് സിമിയോണി സ്വന്തമാക്കിയത്. ഇതിഹാസ പരിശീലകൻ ലൂയിസ് അരഗോണസിന്റെ റെക്കോർഡിനൊപ്പം കഴിഞ്ഞ ആഴ്ച എത്തിയ സിമിയോണി ഇന്നലെ അത് മറികടന്നു. ഇന്നലത്തെ വിജയം സിമിയോണിക്ക് കീഴിൽ അത്ലറ്റിക്കോയുടെ 309ആം വിജയമായിരുന്നു.

514 മത്സരങ്ങളിൽ നിന്നാണ് സിമിയോണി 408 വിജയങ്ങളിൽ എത്തിയത്. അരഗോണസ് 612 മത്സരങ്ങളിൽ നിന്ന് 308 വിജയങ്ങൾ ആയിരുന്നു നേടിയത്. 514 മത്സരങ്ങളിൽ 309 വിജയം 84 പരാജയം 121 സമനില എന്നതാണ് സിമിയോണിയുടെ അത്ലറ്റിക്കോയിലെ റെക്കോർഡ്. ഇന്നലത്തെ വിജയം അത്ലറ്റിക്കോ മാഡ്രിഡിന്റെ ലീഗിലെ ഒന്നാം സ്ഥാനത്തെ ലീഡ് ആറ് പോയിന്റാക്കി ഉയർത്തി.

Previous articleഹിതേഷ് ശർമ്മ ഹൈദരബാദ് എഫ് സിയിൽ കരാർ പുതുക്കി
Next article16 വർഷങ്ങൾക്ക് ശേഷം മെസ്സിയും റൊണാൾഡോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ!