ഹിതേഷ് ശർമ്മ ഹൈദരബാദ് എഫ് സിയിൽ കരാർ പുതുക്കി

20210311 103851

യുവ മധ്യനിര താരമായ ഹിതേഷ് ശർമ്മ ഹൈദരബാദ് എഫ് സിയിൽ തുടരും. താരം രണ്ടു വർഷത്തേക്കുള്ള പുതിയ കരാറാണ് ഒപ്പുവെച്ചത്‌. ഈ സീസണിലെ ഹൈദരബാദിന്റെ ഐ എസ് എല്ലിലെ മികച്ച പ്രകടനത്തിൽ പ്രധാന പങ്ക് വഹിച്ച താരമാണ് ഹിതേഷ്. ഈ സീസണിൽ 13 മത്സരങ്ങളിൽ ഹിതേഷ് കളത്തിൽ ഇറങ്ങിയിരുന്നു‌. ആയിരത്തിൽ അധികം മിനുട്ടുകൾ താരം കളിച്ചു.

കഴിഞ്ഞ സീസണി എ ടി കെ കൊൽക്കത്തയുടെ താരമായിരുന്ന ഹിതേഷിന് ആദ്യമായാണ് ഇത്രയും സമയം ഒരു സീസൺ ഐ എസ് എല്ലിൽ കളിക്കാൻ ആകുന്നത്. താരത്തിന്റെ പ്രകടനം ഇന്ത്യൻ ക്യാമ്പിലേക്കും താരത്തെ എത്തിച്ചിട്ടുണ്ട്. 23കാരനായ താരം ടാറ്റ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. എ ടി കെയെ കൂടാതെ മുമ്പ് മുംബൈ സിറ്റിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleഇന്ന് യൂറോപ്പയിൽ ക്ലാസിക് പോരാട്ടം, മിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ
Next articleഅത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ വിജയങ്ങൾ, സിമിയോണിക്ക് റെക്കോർഡ്