ഗ്രീസ്മന് ഇരട്ട ഗോൾ, അത്ലറ്റിക്കോ മാഡ്രിഡ് ജിറോണയെ തോൽപ്പിച്ചു

Newsroom

Picsart 24 04 13 19 32 00 683
Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്രീസ്മന്റെ മികവിൽ ജിറോണയെ തോൽപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായ ജിറോണയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ മൂന്നാം സ്ഥാന പ്രതീക്ഷ കാത്തുസൂക്ഷിച്ചു. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് അത് 3-1ന്റെ വിജയം അത്ലറ്റിക്കോ സ്വന്തമാക്കിയത്.

അത്ലറ്റിക്കോ മാഡ്രിഡ് 24 04 13 19 32 17 061

ഇന്ന് നാലാം മിനിറ്റിൽ ഡോബിക് നേടിയ ഗോളിൽ ആയിരുന്നു ജിറോണ ലീഡ് എടുത്തത്. ആദ്യപകുതിയിൽ തന്നെ തിരിച്ചടിച്ച് മുന്നിലെത്താൻ സിമിയോണിയുടെ ടീമിന് ആയി. 34ആം മിനിറ്റിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഗ്രീസ്മൻ പെനാൽറ്റി ലക്ഷത്തിൽ എത്തിച്ചു‌. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ കൊറേയെയിലൂടെ മാഡ്രിഡ് ലീഡും എടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനിറ്റൽ ഗ്രീസ്മൻ രണ്ടാം ഗോൾ കൂടെ നേടിയതോടെ അത്ലറ്റിക്കോ വിജയം ഉറപ്പിച്ചു. 31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 61 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്തും 65 പോയിൻറ് ഉള്ള ജിറോണ മൂന്നാം സ്ഥാനത്തുമാണ്.