18കാരന്റെ ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

18കാരനായ സെർജിയോ കാമെല്ലോ താരമായി മാറിയ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് സമനില‌. ഇന്ന് ലെവന്റെയ്ക്കെതിരെ നടന്ന മത്സരത്തിലാണ് കാമെല്ലോ എന്ന 18കാരൻ അരങ്ങേറ്റത്തിൽ തന്നെ സ്റ്റാറായത്. കളിയിൽ ലെവന്റെയ്ക്ക് മുന്നിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയതായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ്. ഒപ്പം 51ആം മിനുട്ടിൽ അത്ലറ്റിക്കോയുടെ കൊറേയ ചുവപ്പ് കാർഡും കണ്ടു.

പരാജയത്തോടെ സീസൺ അവസാനിപ്പിക്കേണ്ടി വരും എന്ന് കരുതിയ അത്ലറ്റിക്കോ മാഡ്രിഡിന് 68ആം മിനുട്ടിൽ ഒരു ഗോളിലൂടെ റൊഡ്രീഗോ പ്രതീക്ഷ നൽകി. അതിനു പിറകെ കാമെല്ലോയുടെ ഗോളിലൂടെ സമനിലയും പിറന്നു. അത്ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് കാമെലോ. ഇന്നത്തെ സമനിലയോടെ ലീഗ് സീസൺ 38 മത്സരങ്ങളിൽ നിന്ന് 76 പോയന്റുമായാണ് അത്ലറ്റിക്കോ സീസൺ അവസാനിപ്പിച്ചു. ബാഴ്സലോണക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് അത്ലറ്റിക്കോ ഫിനിഷ് ചെയ്തത്.