ഗോളടി നിർത്താതെ ഫെലിക്സ്, അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗയുടെ തലപ്പത്ത്

20201108 072424
- Advertisement -

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ ഏറ്റവും മികച്ച അപരാജിത റെക്കോർഡ് തുടരുന്നു. ജാവോ ഫെലിക്സ് വീണ്ടും ഹീറോ ആയ മത്സരത്തിൽ കാദിസിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. ഈ വിജയിച്ചതോടെ ലീഗിൽ പരാജയം അറിയാതെ 23 മത്സരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് പിന്നിട്ടു. പുതിയ ക്ലബ് റെക്കോർഡാണിത്. ഇന്നലെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അത്ലറ്റിക്കോ വിജയിച്ചത്.

ഇന്നലെ വീണ്ടും ഫെലിക്സ് ഇരട്ട ഗോളുകൾ നേടി. അവസാന നാലു മത്സരങ്ങൾക്ക് ഇടയിൽ ഇത് മൂന്നാം തവണയാണ് ഫെലിക്സ് ഇരട്ട ഗോളുകൾ നേടുന്നത്. എട്ടാം മിനുട്ടിലും 90ആം മിനുട്ടിലുമായിരുന്നു ഫെലിക്സിന്റെ ഗോളുകൾ. ഈ ഗോളുകൾ കൂടാതെ സുവാരസിന്റെ ഗോൾ ഒരുക്കിയതും ഫെലിക്സ് തന്നെയാണ്. യൊറെന്റെ ആണ് അത്ലറ്റിക്കോയുടെ മറ്റൊരു ഗോൾ നേടിയത്‌‌. ഈ വിജയത്തോടെ ഏഴു മത്സരങ്ങളിൽ 17 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് ആയി. 17 പോയിന്റുമായി റയൽ സോസിഡാഡ് ആണ് ലീഗിൽ രണ്ടാമത് ഉള്ളത്.

Advertisement