പരിക്ക് സാരമുള്ളത്, റെയ്‌നിൽഡോ ഈ സീസണിൽ ഇനി അത്ലറ്റിക്കോയ്ക്ക് വേണ്ടി കളിക്കില്ല

Newsroom

Picsart 23 02 26 16 48 01 097
Download the Fanport app now!
Appstore Badge
Google Play Badge 1

വലത് കാൽമുട്ടിന് ഏറ്റ എസിഎൽ ഇഞ്ച്വറി കാരണം മൊസാംബിക്കൻ ലെഫ്റ്റ് ബാക്ക് റെയ്‌നിൽഡോ മാണ്ഡവ ഇനി ഈ സീസണിൽ അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിക്കില്ല. ശനിയാഴ്ച റയൽ മാഡ്രിഡിനെതിരായ അത്‌ലറ്റിക്കോയുടെ 1-1 ലാ ലിഗ സമനിലക്ക് ഇടയിൽ ആയിരുന്നു റെയ്നിൾഡോക്ക് പരിക്കേറ്റത്.

Picsart 23 02 26 16 47 40 050

ലോസ് ബ്ലാങ്കോസ് താരം ഫെഡെ വാൽവെർഡെയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് പരിക്കേറ്റ 29-കാരനെ ആദ്യ പകുതിയിൽ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുറഞ്ഞത് ആറ് മാസം എങ്കിലും താരം പുറത്തിരിക്കേണ്ടി വരും. ഈ സീസണിൽ ഡീഗോ സിമിയോണിക്ക് കീഴിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ റെയ്നിൾദോ ആയിരുഞ്ഞ് ആദ്യ ചോയ്‌സ്.