ഫിലിപ്പ് കൗട്ടീനോയുടെ പ്രൊഫഷണലിസത്തെ പ്രശംസിച്ച് ബാഴ്സലോണ പരിശീലകൻ സാവി. ആസ്റ്റൺ വില്ലയിലേക്ക് പോകാൻ ആയി താരം വേതനം വെട്ടിക്കുറക്കാൻ തയ്യാറായി എന്നും സാവി പറഞ്ഞു. ബാഴ്സലോണയിൽ കൗട്ടീനോ വാങ്ങിയിരുന്ന വേതനത്തേക്കാൾ പകുതി മാത്രമെ കൗട്ടീനോക്ക് ആസ്റ്റൺ വില്ലയിൽ ലഭിക്കുകയുള്ളൂ. അത് ആസ്റ്റൺ വില്ലയാകും നൽകുന്നത്.
“കൂടുതൽ മിനിറ്റുകൾ ലഭിക്കാൻ ആണ് ക്ലബ് വിട്ടു പോകാൻ അദ്ദേഹം ആഗ്രഹിച്ചത്, അത് അവനെക്കുറിച്ച് ധാരാളം പറയുന്നു,” സാവി പറഞ്ഞു.
“കൗട്ടീനോ അദ്ദേഹത്തിന്റെ ശമ്പളം കുറച്ചു. അവൻ ഒരു മികച്ച പ്രൊഫഷണലാണ്, അവൻ വിജയിക്കാൻ ആഗ്രഹിക്കുന്നു. അവൻ ഇവിടെ കഷ്ടപ്പെടുകയായിരുന്നു, അവൻ ഒരു പരിഹാരം നോക്കി പോകുന്നതാണ്” എന്നും സാവി പറഞ്ഞു.
സീസൺ അവസാനം വില്ലയ്ക്ക് ഏകദേശം 40 ദശലക്ഷം യൂറോ ($ 45 മില്യൺ) എന്ന നിരക്കിൽ മിഡ്ഫീൽഡറെ വാങ്ങാനുള്ള ഓപ്ഷൻ ലഭിക്കും.