വിജയം തേടി ഗോവ ചെന്നൈയിന് എതിരെ

ശനിയാഴ്ച ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ 54-ാം മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയുമായി എഫ്‌സി ഗോവ എറ്റുമുട്ടും. പുതിയ ഹെഡ് കോച്ച് ഡെറിക് പെരേരയെ നിയമിച്ചിട്ടും ഈ സീസണിൽ ഫോം കണ്ടെത്താൻ എഫ്‌സി ഗോവ പാടുപെടുകയാണ്. ഡെറിക് പരിശീലകനായ ശേഷം ഒറ്റ മത്സരം ഗോവ വിജയിച്ചിട്ടില്ല.

ചെന്നൈയിൻ എഫ്‌സി തുടർച്ചയായി രണ്ട് തോൽവികൾക്ക് ശേഷം അവരുടെ അവസാന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായി വിജയം നേടിയിരുന്നു. ആദ്യ നാലിൽ എത്താനാകും ചെന്നൈയിൻ ശ്രമിക്കുന്നത്. എഫ്‌ സി ഗോവ ടോപ് 4ന് ഒരുപാട് അകലെയാണ്. ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് അവർ ഉള്ളത്.