“ആർതർ ബാഴ്സലോണയിൽ കുറച്ച് കൂടെ ധൈര്യം കാണിക്കണം” – റിവാൾഡോ

ബാഴ്സലോണയുടെ യുവതാരം ആർതർ അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ കുറച്ച് ധൈര്യം കാണിക്കണം എന്ന് മുൻ ബാഴ്സലോണ താരവും ബ്രസീൽ ഇതിഹാസവുമായ റിവാൾഡോ പറഞ്ഞു. കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽ എത്തിയ ആർതർ ഒരുപാട് പ്രശംസ ആദ്യ സീസണിൽ തന്നെ ഏറ്റുവാങ്ങിയിരുന്നു.

ആർതർ ബാഴ്സലോണയിൽ അബദ്ധങ്ങൾ ഒന്നും കാണിക്കുന്നില്ല എങ്കിലും റിസ്ക് എടുക്കാത്തത് ആർതറിനെ പിറകോട്ട് വലിക്കുകയാണ് എന്ന് റിവാൾഡോ പറഞ്ഞു. മെസ്സിയെയും സുവാരസിനെയും ആർതർ മറക്കണം. അവരുടെ ഒപ്പം എത്തണമെങ്കിൽ ധൈര്യം കാണിക്കണം. ഒരു കളിയിൽ മൂന്നോ നാലോ അബദ്ധങ്ങൾ കാണിച്ചാലും ഒന്നും സംഭവിക്കാൻ പോകില്ല എന്നും റിവാൾഡോ പറഞ്ഞു.

Previous articleഇംഗ്ലണ്ടിനെ കടന്നാക്രമിച്ച് അവിഷ്ക ഫെര്‍ണാണ്ടോ, എന്നാല്‍ അര്‍ദ്ധ ശതകമില്ലാതെ മടക്കം
Next articleറാംസിക്ക് യുവന്റസിൽ എട്ടാം നമ്പർ ജേഴ്സി