ബാഴ്സലോണയുടെ നടപടികളിൽ അതൃപ്തി, ഇനി ബാഴ്സക്കായി കളിക്കില്ല എന്ന് ആർതുർ

- Advertisement -

യുവന്റസിലേക്ക് ഉള്ള ആതറിന്റെ നീക്കം ഏകദേശം ഉറപ്പായിരിക്കുകയാണ്. താരം ഇന്ന് ടൂറിനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കുകയാണ്‌. ബാഴ്സലോണയിൽ ഈ സീസൺ അവസാനം വരെ ആർതുറിന് വേണമെങ്കിൽ കളിക്കാം‌. എന്നാൽ ബാഴ്സലോണ ക്ലബിന്റെ സമീപനങ്ങളിൽ അതൃപ്തിയുള്ള ആർതുർ താൻ ഇനി ബാഴ്സക്കായി കളിക്കില്ല എന്ന നിലപാടിൽ എത്തിയിരിക്കുകയാണ്.

താൻ ബാഴ്സലോണയിൽ തുടരണം എന്ന് വ്യക്തമായി പറഞ്ഞിരുന്നിട്ടും ക്ലബ് തന്നെ വിൽക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ചെയ്തത് എന്ന് ആർതുർ വിശ്വസിക്കുന്നു. പരിശീലകൻ സെറ്റിയൻ തനിക്ക് എതിരെ നടത്തിയ പരാമർശങ്ങളും ആർതുറിനെ വേദനിപ്പിച്ചിട്ടുണ്ട്. ബാഴ്സലോണ ക്ലബിന് തന്നിൽ വിശ്വാസമില്ല എന്നാണ് കരുതുന്നത് എന്നും അതുകൊണ്ട് തന്നെ ഇനി അവർക്കായി കളിക്കേണ്ടതില്ല എന്നുമാണ് ആർതുറിന്റെ തീരുമാനം. ഈ വിഷയം ആർതുർ യുവന്റസിനോടും സംസാരിച്ചിട്ടുണ്ട്.

യുവന്റസ് ഈ വിഷയം പരിഗണിച്ച് ജൂലൈ മുതൽ ആതുറിന് പരിശീലനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും. ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ അടക്കം ആർതുറിന്റെ സേവനം നഷ്ടമാകും.

Advertisement