ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് അറോഹോയ്ക്ക് വീണ്ടും പരിക്ക്. താരത്തിന് ഇന്നലെ കോപ ഡെൽ റേ മത്സരത്തിന് ഇടയിൽ പരിക്കേറ്റിരുന്നു. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അറോഹോക്ക് സർജറി വേണ്ടി വരുമോ എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമെ മനസ്സിലാവുകയുള്ളൂ എന്ന് ക്ലബ് അറ്റിയിച്ചു. ഫൂട്ട് ഇഞ്ച്വറി ആണ്. ഫ്രാക്ചർ ഉണ്ടെന്നാണ് നിഗമനം. ഒരു മാസത്തിൽ അധികം അറോഹോ പുറത്താകും. ശസ്ത്രക്രിയ നടത്തുക ആണെങ്കിൽ ഈ കാലയളവ് നീണ്ടേക്കാം. കഴിഞ്ഞ സീസണിലും പരിക്ക് അറോഹോയെ നിരന്തരം അലട്ടിയിരുന്നു.