റയലിന്റെ ആർദ ഗൂലറിന് ശസ്ത്രക്രിയ, 2 മാസത്തോളം പുറത്തിരിക്കും

Newsroom

റയൽ മാഡ്രിഡിന്റെ യുവതാരം ആർദ ഗൂളർ ടീമിലേക്ക് തിരികെയെത്തുന്നത് വൈകും. മുട്ടിന് പരിക്കേറ്റിരുന്ന താരം ശസ്ത്രക്രിയക്ക് വിധേയനായതായി റയൽ മാഡ്രിഡ് അറിയിച്ചു. ശസ്ത്രക്രിയ വിജയകരമാണെന്നും അടുത്ത കുറച്ച് ആഴ്ചകൾ താരം വിശ്രമത്തിലായിരിക്കും എന്നും ല്ലബ് അറിയിച്ചു. രണ്ട് മാസം എങ്കിലും എടുക്കും ആർദ തിരികെയെത്താൻ എന്നാണ് സൂചനകൾ. റയലിന് ഇതിനകം പരിക്ക് കാരണം കോർതോയിസിനെയും മിലിറ്റവോയെയും ദീർഘകാലത്തേക്ക് നഷ്ടമായിട്ടുണ്ട്.

ആർദ 23 08 14 16 37 59 231

ടർക്കിഷ് വമ്പന്മാർ ആയ ഫെനർബാഷെയിൽ നിന്ന് ഈ ട്രാംസ്ഫർ വിൻഡോയിൽ ആയിരുന്നു 18 കാരനായ യുവപ്രതിഭ ആർദാ ഗുലെറിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 20 മില്യൺ യൂറോ അടുത്ത് വരുന്ന ഓഫർ നൽകിയാണ് റയൽ ഫെനർബാഷെയിൽ നിന്ന് താരത്തെ റാഞ്ചിയത്.

അവസാന രണ്ടു വർഷമായി ഫെബർബചെയുടെ സീനിയർ ടീമിനൊപ്പം ആർദ ഉണ്ട്. താരം തുർക്കി ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിട്ടുണ്ട്.