കിരീട സാധ്യത മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെ, യുണൈറ്റഡ് ടോപ് 4ൽ ഫിനിഷ് ചെയ്യാനേ ആകൂ എന്ന് കീൻ

Newsroom

Picsart 23 08 14 11 38 08 771
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് കിരീടത്തിന് മാഞ്ചസ്റ്റർ സിറ്റിയെ വെല്ലുവിളിക്മാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിട്ടില്ല എന്ന് ഇതിഹാസ താരം റോയ് കീൻ. പ്രീമിയർ ലീഗ് കിരീടത്തിനായി സിറ്റിയെ വെല്ലുവിളിക്കാൻ “ഇല്ല, ഞാൻ അങ്ങനെ കരുതുന്നില്ല.” എന്ന് കീൻ മറുപടി പറഞ്ഞു.

മാഞ്ചസ്റ്റർ 23 08 14 11 37 56 179

“മാഞ്ചസ്റ്റർ സിറ്റിക്ക് മുകളിലെ ഈ സീസണിൽ ആരെയെങ്കിലും കാണാൻ വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു. അവർ വലിയ രീതിയിൽ പുറകോട്ട് വീഴുകയീ മോശം പരിക്കുകൾ അവരെ വേട്ടയാടുകയോ ചെയ്താൽ അല്ലാതെ മറ്റ് ടീമുകൾക്ക് അവസരമുണ്ടെന്ന് ഞാൻ കരുതുന്നില്ല.” കീൻ പറഞ്ഞു

“യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിൽ വരും, ആഴ്സണൽ മെച്ചപ്പെട്ടു, ന്യൂകാസിൽ നോക്കൂ അവരും മെച്ചപ്പെട്ടു. ആസ്റ്റൺ വില്ലയും ആദ്യ മത്സരം തോറ്റെങ്കിലും നന്നായി പ്രതികരിക്കും, ലിവർപൂളും ചെൽസിയും മികച്ച നാല് ടീമുകളാകാൻ പോരാടും, യുണൈറ്റഡും അതാകും ചെയ്യുക.” കീൻ പറഞ്ഞു.