ബാഴ്സലോണ ഡിഫൻഡർ അറോഹോ ഇനി സീസണിൽ കളിച്ചേക്കില്ല

20210512 104526

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് അറോഹക്ക് വീണ്ടും പരിക്ക്‌. ഇന്നലെ ആങ്കിളിന് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറ്റിയിച്ചു. ആങ്കിൾ ഇഞ്ച്വറി കാരണം നേരത്തെ ഒരു മാസത്തിലധികം താരം പുറത്തായിരുന്നു. ഇപ്പോൾ വീണ്ടും അതേ പരിക്ക് താരത്തിന് വില്ലനായിരിക്കുകയാണ്‌. ഇനി ഈ സീസണിൽ അറോഹോ കളിക്കാൻ ഉണ്ടാകില്ല. നിർണായകമായ രണ്ടു മത്സരങ്ങൾ ആണ് ബാഴ്സലോണക്ക് ഇനി ലീഗിൽ ബാക്കിയുള്ളത്.

ഇന്നലെ ലെവന്റയ്ക്ക് എതിരെ ബാഴ്സലോണ 2-0ന് മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു അറോഹോ പരിക്കേറ്റ് പുറത്ത് പോയത്. അതിനു പിന്നാലെ ബാഴ്സലോണ പ്രതിരോധം തകരുകയും ബാഴ്സലോണ 3-3ന്റെ സമനില വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു. ഈ സീസണിൽ ബാഴ്സലോണ ആദ്യ ഇലവനിലേക്ക് ഉയർന്ന് വന്ന താരമാണ് അറോഹോ.

Previous articleഐപിഎലില്‍ ന്യൂസിലാണ്ട് താരങ്ങളും ഉണ്ടാകില്ലെന്ന് സൂചന
Next articleമാഞ്ചസ്റ്റർ സിറ്റിയോട് പോരാടണം എങ്കിൽ സ്ക്വാഡ് മെച്ചപ്പെടുത്തണം എന്ന് ഒലെ