മാഞ്ചസ്റ്റർ സിറ്റിയോട് പോരാടണം എങ്കിൽ സ്ക്വാഡ് മെച്ചപ്പെടുത്തണം എന്ന് ഒലെ

20210301 185437
Credit: Twitter
- Advertisement -

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതോടെ യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി ലീഗ് ചാമ്പ്യന്മരായി. തുടരെ തുടരെ മത്സരങ്ങൾ ആയതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയതായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടാനുള്ള കാരണം. മാഞ്ചസ്റ്റർ സിറ്റിയെ അഭിനന്ദിച്ച ഒലെ ഗണ്ണാർ സോൾഷ്യാർ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം എത്തണം എങ്കിൽ യുണൈറ്റഡ് സ്ക്വാഡ് മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് പറഞ്ഞു.

നിരന്തരം മത്സരങ്ങൾ ആയതു കൊണ്ടാണ് ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നത്. പരാജയപ്പെട്ടു എങ്കിലും യുവതാരങ്ങൾ നല്ല പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് ഒലെ പറഞ്ഞു. ഈ സമ്മറിൽ രണ്ടോ മൂന്ന് പൊസിഷനുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും അതിന് പുതിയ താരങ്ങളെ കൊണ്ടു വരേണ്ടതുണ്ട് എന്നും യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡാണ് സിറ്റിക്ക് ഉള്ളത് എന്നും ഒലെ ഓർമ്മിപ്പിച്ചു.

Advertisement