അൻസു ഫതിയിൽ വിശ്വാസം അർപ്പിച്ചു ബാഴ്സലോണ, 2027വരെ കരാർ, 1 ബില്യൺ റിലീസ് ക്ലോസ്

ബാഴ്സലോണ അവരുടെ ഒരു യുവതാരത്തിന്റെ കൂടെ കരാർ പുതുക്കിയിരിക്കുക ആണ്. അൻസു ഫതിയാണ് ബാഴ്സലോണയുമായി പുതിയ കരാറിൽ എത്തിയിരിക്കുന്നത്. 19കാരനായ താരം ബാഴ്സലോണയുമായി 2027വരെയുള്ള കരാർ ഒപ്പുവെച്ചു. ഒരു ബില്യന്റെ റിലീസ് ക്ലോസും ബാഴ്സലോണ ഫതിയുടെ കരാറിൽ വെക്കും. കഴിഞ്ഞ ആഴ്ച കരാർ ഒപ്പുവെച്ച പെഡ്രിക്കും ബാഴ്സലോണ ഒരു ബില്യൺ റിലീസ് ക്ലോസ് വെച്ചിരുന്നു. അൻസു ഫതിയുടെ പുതിയ കരാർ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

2012 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് അൻസു ഫതി. രണ്ടു വർഷം മുമ്പ് ബാഴ്സലോണക്കായി അരങ്ങേറ്റം നടത്തിയത് മുതൽ ഏവരുടെയും പ്രിയപ്പെട്ട താരമായി ഫതി മാറിയിരുന്നു. ബാഴ്സലോണയിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറിംഗ് റെക്കോർഡ് എല്ലാം അൻസു ഫതി തകർത്തിരുന്നു. കഴിഞ്ഞ സീസണിൽ ഫതി പ്രിക്ക് കാരണം പുറത്തായിരുന്നു. ഈ സീസണിൽ തിരിച്ചെത്തിയ ശേഷം ഗംഭീര പ്രകടനം കാഴ്ചവെക്കാൻ ഫതിക്ക് ആയിട്ടുണ്ട്.