സ്വീഡനിലെ വലിയ ക്ലബിനെതിരെ പൊരുതിവീണ് ഇന്ത്യൻ ടീം

20211021 002839

ഏഷ്യൻ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ വനിത ഫുട്ബോളിന് അവരുടെ സ്വീഡൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ പരാജയം. ഇന്ന് സ്വീഡിഷ് ഒന്നാം ഡിവിഷൻ ക്ലബായ ഹമ്മാർബി ആണ് ഇന്ത്യയെ തോൽപ്പിച്ചത്. ഗംഭീരമായി കളിച്ച ഇന്ത്യ 3-2 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. മത്സരത്തിന്റെ 78ആം മിനുട്ട് വരെ 2-2 എന്ന നിലയിലായുരുന്നു സ്കോർ. 30ആം മിനുട്ടിൽ ഇന്ത്യ ആണ് ഇന്ന് ആദ്യം ലീഡ് എടുത്തത്. 30ആം മിനുട്ടിൽ ഇന്ദുമതി ആയുരുന്നു ഇന്ത്യക്ക് ലീഡ് നൽകിയത്. പക്ഷെ പെട്ടെന്ന് തന്നെ സ്വീഡിഷ് ടീം സമനില നേടി.

40ആം മിനുട്ടിൽ മനീഷയിലൂടെ വീണ്ടും ഇന്ത്യ ലീഡ് എടുത്തു. അഞ്ജു തമാംഗിന്റെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു മനീഷയുടെ ഗോൾ. പക്ഷെ വീണ്ടും ഇന്ത്യ ലീഡ് കളയുകയും സ്വീഡിഷ് ടീം തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയുമായിരുന്നു. ഇന്ത്യ ഇനിയും രണ്ടു സൗഹൃദ മത്സരം കൂടെ സ്വീഡനിൽ കളിക്കും.

Previous articleആഫ്രിക്കൻ കരുത്തിൽ വോൾവ്സ്ബർഗിനെ തകർത്തു ആർ.ബി സാൽസ്ബർഗ്
Next articleഅൻസു ഫതിയിൽ വിശ്വാസം അർപ്പിച്ചു ബാഴ്സലോണ, 2027വരെ കരാർ, 1 ബില്യൺ റിലീസ് ക്ലോസ്