അൻസു ഫതിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടി വരും

20201109 120709
Credit: Twitter
- Advertisement -

അൻസു ഫതി തിരികെ ഫുട്ബോൾ കളത്തിൽ എത്താൻ വീണ്ടും വൈകും. താരം ടീമിനൊപ് പരിശീലനം നടത്തിയിരുന്നു എങ്കിലും കാലിൽ വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തിന്റെ മടങ്ങി വരവ് ആശങ്കയിൽ ആയിരിക്കുകയാണ്. താരത്തിന്റെ പരിക്ക് ഭേദമാകുന്നില്ല എന്നും അതിനാൽ ഒരു ശസ്ത്രക്രിയ കൂടെ അൻസുവിന്റെ മുട്ടിൽ നടത്തേണ്ടി വരും എന്നുമാണ് റിപ്പോർട്ടുകൾ. ഇനി ശസ്ത്രക്രിയ നടത്തിയാൽ അൻസുവിന് ഈ‌ സീസണും അതിനു ശേഷമുള്ള യൂറോ കപ്പും നഷ്ടമായേക്കും.

ഇതിനകം തന്നെ അൻസുവിന്റെ മുട്ടിൽ പരിക്ക് മാറാനായി രണ്ട് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ ആണ് ഈ പരിക്ക് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ക്ലബ് ഇതുവരെ ഈ കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു അൻസു ഫതിക്ക് പരിക്കേറ്റത്.

Advertisement