അൻസു ഫതിക്കു വീണ്ടും പരിക്ക്, ആശങ്കയിൽ ബാഴ്സലോണ

20220121 083346

കോപ ഡെൽ റേയിൽ നിന്ന് പുറത്തായ ബാഴ്സലോണക്ക് ഒരു സങ്കട വാർത്ത കൂടെ. അവരുടെ യുവതാരം അൻസു ഫതി പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇന്നലെ അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അൻസുവിന് പരിക്കേറ്റത്. മൂന്ന് മാസത്തോളം പരിക്ക് കാരണം പുറത്ത് ഇരുന്ന് കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു അൻസു തിരികെ എത്തിയത്‌. താരത്തിന് നേരത്തെയേറ്റ പരിക്ക് തന്നെയാണ് വീണ്ടും വന്നിരിക്കുന്നത് എന്ന് ക്ലബ് അറിയിച്ചു.

അൻസു ഇത്തവണ രണ്ടു മാസം എങ്കിലും പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. സ്പെയിനിനായുള്ള മത്സരങ്ങളും അൻസു ഫതിക്ക് നഷ്ടമാകും. കഴിഞ്ഞ സീസൺ മുഴുവൻ പരിക്കേറ്റ് പുറത്തായിരുന്ന അൻസുവിനെ ഈ സീസണിലും പരിക്ക് ബുദ്ധിമുട്ടിക്കുക ആണ്.

Previous articleഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ അൾജീരിയ പുറത്ത്
Next articleഎമിറേറ്റ്സിൽ വീണ്ടും ജോടാരാജ്! ആഴ്സണലിനെ വീഴ്ത്തി ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ