അൻസു ഫതി തിരികെയെത്തി

Newsroom

20220110 203934

ബാഴ്സലോണയുടെ യുവതാരം അൻസു ഫതി പരിക്ക് മാറി തിരികയെത്തി. താരത്തെ ബാഴ്സലോണയുടെ അടുത്ത മത്സരത്തിനുള്ള സ്ക്വാഡിൽ സാവി ഉൾപ്പെടുത്തി. സാവിക്ക് കീഴിൽ ആദ്യമായാണ് അൻസു ഫതി ബാഴ്സലോണ സ്ക്വാഡിൽ എത്തുന്നത്. സൗദി അറേബ്യയിൽ നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പിനായി മത്സരിക്കാൻ പോകുന്ന സ്ക്വാഡിൽ ആണ് അൻസു ഫതി ഉൾപ്പെട്ടിരിക്കുന്നത്. താരം മെഡിക്കൽ ക്ലിയറൻസ് നേടിയിട്ടില്ല എന്ന് ബാഴ്സലോണ പറയുന്നുണ്ട് എങ്കിലും അൻസു സൂപ്പർ കപ്പിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

റയൽ മാഡ്രിഡിനെ ആണ് ബാഴ്സലോണ സൂപ്പർ കപ്പ് സെമിയിൽ നേരിടേണ്ടത്. സീസൺ തുടക്കത്തിൽ സെൽറ്റ വിഗോയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു അൻസുവിന് പരിക്കേറ്റത്. അൻസു മാത്രമല്ല പരിക്ക് മാറി അറോഹോയും ബാഴ്സലോണയുടെ സൂപ്പർ കപ്പ് സ്ക്വാഡിൽ ഉണ്ട്.

20220110 203901