റയൽ മാഡ്രിഡിൽ ജീവിതകാലം മുഴുവൻ തുടരാനും സന്തോഷമേ ഉള്ളൂ എന്ന് ആഞ്ചലോട്ടി

Newsroom

Picsart 23 03 18 19 57 20 172

കഴിയുന്നത്ര കാലം റയൽ മാഡ്രിഡിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കാർലോ ആഞ്ചലോട്ടി. “എന്റെ ജീവിതകാലം മുഴുവൻ റയൽ മാഡ്രിഡിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് അസാധ്യമാണ്. എനിക്ക് ഇവിടെ തുടരാൻ ആഗ്രഹമുണ്ട്. അവർക്ക് ഞാൻ 3 മാസം ഇവിടെ നിൽക്കണം എന്നാണെങ്കിൽ, ഞാൻ 3 മാസം ആസ്വദിക്കും. അവർക്ക് 3 വർഷം വേണമെങ്കിൽ, ഞാൻ 3 വർഷം ആസ്വദിക്കും.” ആഞ്ചലോട്ടി പറഞ്ഞു. എന്നാൽ ക്ലബ് ആണ് എല്ലാം തീരുമാനിക്കേണ്ടത് എന്നാണ് ആഞ്ചലോട്ടി പറയുന്നത്.

ആഞ്ചലോട്ടി 23 03 18 19 59 22 582

സ്പാനിഷ് ക്ലബിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിലും, ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ ആൻസലോട്ടി ബ്രസീലിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിലാണ് ആഞ്ചലോട്ടിയുടെ പ്രതികരണം. ആഞ്ചലോട്ടിയുടെ കരാർ അവസാനിക്കുന്നത് വരെ അദ്ദേഹം റയലിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഈ സീസണിൽ ലാലിഗയിൽ പിറകോട്ട് പോയത് ആഞ്ചലോട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്.