റഫറിയുടെ പെനാൾട്ടി വിധികൾ, ഫൈനലിൽ എ ടി കെയും ബെംഗളൂരുവും ഒപ്പത്തിനൊപ്പം

Newsroom

Picsart 23 03 18 20 12 45 888

ഗോവ ഫതോർഡ സ്റ്റേഡിയത്തിൽ ഐ എസ് എൽ ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ എ ടി കെ മോഹൻ ബഗാനും ബെംഗളൂരുവും ഒപ്പത്തിനൊപ്പം. രണ്ട് പെനാൾട്ടികളിൽ നിന്നാണ് ആദ്യ പകുതിയിലെ ഗോളുകൾ വന്നത്. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബെംഗളൂരു എഫ് സിക്ക് തിരിച്ചടി നേരിട്ടു. 3ആം മിനുട്ടിൽ അവർക്ക് പരിക്ക് കാരണം അവരുടെ യുവ സ്റ്റാർ ശിവശക്തിയെ നഷ്ടപ്പെട്ടു.

ബെംഗളൂരു 23 03 18 20 13 07 013

ഇതിനു ശേഷം എ ടി കെ മോഹൻ ബഗാൻ ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. മത്സരത്തിന്റെ 14ആം മിനുട്ടിൽ ആഷിക് കുരുണിയനൊരു ബോൾ ഹെഡ് ചെയ്യുന്നത് തടയാൻ റോയ് കൃഷ്ണകൈ ഉപയോഗിച്ചതാണ് ബെംഗളൂരുവിന് തിരിച്ചടിയായത്‌. ഹാൻഡ് ബോളിന് റഫറി വിളിച്ച പെനാൾട്ടി പെട്രാറ്റോസ് ലക്ഷ്യത്തിൽ എത്തിച്ചു.

ഇതിനു ശേഷം ഒരു ഫ്രീകിക്കിൽ നിന്ന് ഹാവി ഹെർണാണ്ടസിലൂടെ ബെംഗളൂരു എഫ് സിക്ക് ഒരു അവസരം ലഭിച്ചു. പക്ഷെ ഹാവിയുടെ സ്ട്രൈക്ക് വിശാൽ കെയ്ത് തടഞ്ഞു. 34ആം മിനുട്ടിൽ ബെംഗളൂരു എഫ് സി ഒരു പെനാൾട്ടി അപ്പീൽ നടത്തി എങ്കിലും റഫറി അനുവദിച്ചില്ല. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ റോയ്കൃഷയെ സുഭാഷിഷ് ഫൗൾ ചെയ്തതിന് ബെംഗളൂരുവിന് പെനാൾട്ടി കിട്ടി. ക്യാപ്റ്റൻ സുനിൽ ഛേത്രി ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. കളി ഹാഫ് ടൈമിന് പിരിഞ്ഞു.