അമേരിക്കയിൽ കളിക്കാൻ ആഗ്രഹിക്കുന്നു ബെൻസീമ

20211019 225519

റയൽ മാഡ്രിഡിൽ തകർത്തു കളിക്കുന്ന കരീം ബെൻസീമ താൻ സമീപ ഭാവിയിൽ തന്നെ റയൽ വിടും എന്ന് സൂചന നൽകി. അമേരിക്കയിൽ പോകാൻ താൻ താല്പര്യപ്പെടുന്നു എന്നാണ് ബെൻസീമ പറഞ്ഞത്. തനിക്ക് ഈ ഡിസംബറിൽ 34 വയസ്സാകും. താൻ ഫുട്ബോൾ കളിക്കുന്നത് തുടരും. തനിക്ക് താൻ പൂർണ്ണ ഫിറ്റ് ആണെന്നാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ കളി തുടരാൻ ആണ് താല്പര്യം. എവിടെ തുടരും എന്ന് ചോദിച്ചാൽ തനിക്ക് അമേരിക്ക ഇഷ്ടമാണ്. അവിടുത്തെ ഫുട്ബോൾ പുരോഗമിച്ച് കൊണ്ടിരിക്കുക ആണ്. ബെൻസീമ പറഞ്ഞു

ഇതിനർത്ഥം താൻ ഈ സീസൺ അവസാനം അമേരിക്കയിലേക്ക് പോകും എന്നല്ല. താൻ ഇപ്പോൾ റയൽ മാഡ്രിഡിലാണ്. ഇവിടെ താൻ സന്തോഷവാൻ ആണ്. ബെൻസീമ പറഞ്ഞു. ഈ സീസണിൽ മികച്ച ഫോമിൽ ഉള്ള ബെൻസീമ ഇപ്പോൾ ബാലൻ ഡി ഓർ ലഭിക്കും എന്ന പ്രതീക്ഷയിലാണ്. ബെൻസീമ റയൽ വിടുക ആണെങ്കിൽ അദ്ദേഹം ബെക്കാമിന്റെ ഇന്റ്ർ മയാമിയിൽ പോകാൻ ആണ് സാധ്യത.

Previous articleകോണ്ടെ പ്രീമിയർ ലീഗിലേക്ക് തിരികെ വരും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ
Next articleപ്രതീക്ഷകള്‍ കാത്ത് ബംഗ്ലാദേശ്, ഒമാനെതിരെ 26 റൺസ് ജയം