കോണ്ടെ പ്രീമിയർ ലീഗിലേക്ക് തിരികെ വരും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ

മുൻ ഇന്റർ മിലാൻ പരിശീലകനായ അന്റോണിയോ കോണ്ടെയുടെ അടുത്ത ജോലി ഇംഗ്ലണ്ടിൽ ആയിരിക്കും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്റോണിയോ കോണ്ടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെയോ മാഞ്ചസ്റ്റർ യുണൈറ്റഡിനോ പരിശീലിപ്പൊക്കാൻ ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സീസണിൽ ആയിരിക്കില്ല കോണ്ടെ പരിശീലകനായി എത്തുക. അടുത്ത സീസൺ തുടക്കം മുതൽ പരിശീലകനായി ചുമതലയേൽക്കാൻ ആണ് കോണ്ടെ ആഗ്രഹിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിലും പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്‌. കോണ്ടെ നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ പരിശീലിപ്പിച്ചിട്ടുണ്ട്. അവസാനം ഇന്റർ മിലാനെ പരിശീലിപ്പിച്ച് ഇറ്റാലിയൻ ചാമ്പ്യന്മാരാക്കാൻ കോണ്ടെക്ക് ആയിരുന്നു.

Previous articleബംഗ്ലാദേശ് 153 റൺസിന് ഓള്‍ഔട്ട്
Next articleഅമേരിക്കയിൽ കളിക്കാൻ ആഗ്രഹിക്കുന്നു ബെൻസീമ