“ആൽവാരോ റോഡ്രിഗസിനെ പോലെയൊരു താരം റയലിൽ വേറെയില്ല” 18കാരൻ ഫസ്റ്റ് ടീമിനൊപ്പം തുടരും എന്ന് ആഞ്ചലോട്ടി

Newsroom

ഇന്നലെ മാഡ്രിഡ് ഡർബിയിൽ റയലൊമെ രക്ഷിച്ച 18കാരൻ ആൽവാരോ റോഡ്രിഗസ് ക്ലബിന്റെ ഭാവി ആണെന്ന് അഞ്ചലോട്ടി. മത്സരത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി യുവ ഉറുഗ്വായനെ കുറിച്ച് പറഞ്ഞു: “ഞങ്ങൾക്ക് അവനിൽ വളരെയധികം വിശ്വാസമുണ്ട്. അൽവാരോ റോഡ്രിഗസ് അടുത്ത സീസണിൽ ഒരു ഫസ്റ്റ് ടീം കളിക്കാരനാകും. ഞങ്ങൾക്ക് അവനെ പോലെ മറ്റൊരാളില്ല.” ആഞ്ചലോട്ടി പറഞ്ഞു.

ആൽവാരോ 23 02 26 00 58 49 449

ഞാൻ റൗളിനോട് അൽവാരോയെക്കുറിച്ച് സംസാരിക്കും. അവൻ ഈ സീസണിൽ ഞങ്ങൾക്കും റിസേർവ്സ് ടീമായ കാസ്റ്റിലയ്ക്കും വേണ്ടി കളിക്കും. അദ്ദേഹം പറഞ്ഞു. അവസാന രണ്ടു ലാലിഗ മത്സരങ്ങളിൽ സബ്ബായി ആകെ 20 മിനുട്ട് മാത്രം കളിച്ച ആൽവാരോ ഒരു ഗോളും ഒരു അസിസ്റ്റും ഇതിനകം നേടിയിട്ടുണ്ട്. ഇന്നലെ യുവതാരത്തിന്റെ ഹെഡർ ആയിരുന്നു റയലിനെ മാഡ്രിഡ് ഡർബിയിൽ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.