എഫ്‌സി ബാഴ്‌സലോണ ഡിഫൻഡർ മാർക്കോസ് അലോൺസോ ദീർഘകാലം പുറത്തിരിക്കും. തന്റെ പരിക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശസ്ത്രക്രിയയ്ക്ക് താരം ശസ്ത്രക്രിയ നടത്തും എന്ന് ടീം അറിയിച്ചു. പരിക്ക് കാരണം സ്പാനിഷ് ഡിഫൻഡർ ആഴ്ചകളോളമായി കളിക്കുന്നില്ല. ഈ സീസണിൽ, ഏഴ് മത്സരങ്ങളിൽ ബാഴ്‌സലോണയ്‌ക്കായി 299 മിനിറ്റ് മാത്രമാണ് ഈ സീസണിൽ അലോൻസോ കളത്തിൽ ഇറങ്ങിയത്.
ബാൽഡെയും ജോവോ കാൻസലോയും ഉള്ളത് കൊണ്ട് അലോൻസോയ്ക്ക് പകരം ബാഴ്സലോണക്ക് താരങ്ങൾ ഉണ്ട്. “അടുത്ത ആഴ്ച, മാർക്കോസ് അലോൻസോ ശസ്ത്രക്രിയക്ക് വിധേയനാകും,” പ്രസ്താവനയിൽ ക്ലബ് പറയുന്നു. ബാഴ്സലോണ ജേഴ്‌സിയിൽ ആകെ 44 മത്സരങ്ങൾ കളിച്ച അദ്ദേഹം മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.