ബാഴ്സലോണ ഡയറക്ടർ എറിക് അബിദാലിന് നേരെ മെസ്സി വിമർശനം ഉന്നയിച്ചതിന് പിന്നെ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബയും വിമർശനവുമായി രംഗത്ത്. ക്ലബ്ബിന് നേരെ പുറത്ത് നിന്ന് തന്നെ ധാരാളം വിമർശങ്ങൾ ഉയരുന്നുണ്ട് എന്നും അതുകൊണ്ട് തന്നെ ക്ലബ്ബിന് അകത്തുള്ളവർ വിമർശനങ്ങൾ ഉന്നയിക്കേണ്ട ആവശ്യം ഇല്ല എന്നുമാണ് ആൽബ അഭിപ്രായപ്പെട്ടത്.
“അബിദാൽ ബാഴ്സയുടെ കളിക്കാരൻ ആയിരുന്നു, ഫാൻസ് ഏറെ ഇഷ്ടപ്പെട്ട താരമാണ്. അതുകൊണ്ട് തന്നെ ഡ്രസിങ് റൂമിനെ കുറിച്ചും കളിക്കാർക്ക് എന്ത് ഫീൽ ചെയ്യുമെന്നും അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്” എന്നാണ് ബാഴ്സയുടെ ഒന്നാം നമ്പർ ലെഫ്റ്റ് ബാക് ആയ ആൽബ പ്രതികരിച്ചത്. നേരത്തെ വാൽവേർഡക്ക് കീഴിൽ ബാഴ്സ താരങ്ങൾ വേണ്ടത്ര പരിശ്രമിച്ചിരുന്നില്ല എന്ന അബിദാലിന്റെ പരാമർശമാണ് മെസ്സിയെ അടക്കം ചൊടിപ്പിച്ചത്.