വില്ല റയലിനെ അട്ടിമറിച്ച് അലാവെസ്

ലാലിഗയിൽ വില്ല റയലിനെ അട്ടിമറിച്ച് ഡീപോർട്ടീവോ അലാവെസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡീപോർട്ടീവോ അലാവെസ് വില്ല റയലിനെ തകർത്തത്. അലാവെസിനു വേണ്ടി റോഡ്രിഗോ ഈലി, ഇബായ് ഗോമസ് എന്നിവരാണ് ഗോളുകൾ നേടിയത്. കൊളമ്പിയൻ ഫോർവെട് കാർലോസ് ബാക്കായാണ് വില്ല റയലിന്റെ ആശ്വാസ ഗോൾ നേടിയത്.

23 മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് വില്ല റയൽ. വിജയത്തോടു കൂടി 21 മത്സരങ്ങളിൽ 39 പോയിന്റുമായി നാലാം സ്ഥാനത്തുള്ള റയലിനെ മറികടക്കാനുള്ള സുവർണാവസരമാണ് വില്ല റയൽ നഷ്ടമാക്കിയത്. 22 മത്സരങ്ങളിൽ നിന്നും 40 പോയിന്റുള്ള വലൻസിയ ഇപ്പോൾ നാലാം സ്ഥാനത്താണ്. മത്സരത്തിലെ വിജയികളായ അലാവെസ് 25 പോയിന്റുമായി 16 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial