റയലും പരിക്കും, അലാബയ്ക്കും പരിക്ക്, എൽ ക്ലാസികോയ്ക്ക് ഉണ്ടാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ പരിക്ക് നിര നീളുകയാണ്. അവരുടെ മറ്റൊരു ഡിഫൻഡർ കൂടെ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. അലാബായാണ് അന്താരാഷ്ട്ര മത്സരത്തിന് ഇടയിൽ പരിക്കേറ്റ് മാഡ്രിഡിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്. അലാബയ്ക്ക് മുട്ടിനാണ് പരിക്ക്. അതുകൊണ്ട് തന്നെ തിരികെ കളത്തിൽ എത്താൻ സമയം എടുക്കും‌. ബയേണിൽ അവസാന നാലു വർഷത്തിൽ കാര്യമായ പരിക്ക് ഒന്നും ഏൽക്കാത്ത അലാബയ്ക്ക് റയലിൽ എത്തിയിട്ട് ഇത് രണ്ടാമത്തെ പരിക്കാണ്.

മറ്റൊരു ഡിഫൻഡർ ആയ എദർ മിലിറ്റാവോക്കും പരിക്കാണ്. ഹാം സ്ട്രിങ് ഇഞ്ച്വറി ആയതു കൊണ്ട് ഒരു മാസത്തോളം മിലിറ്റാവോ പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപെട്ട മത്സരമായ എൽ ക്ലാസികോ നടക്കാൻ ഒരാഴ്ച മാത്രം ബാക്കി ഇരിക്കെ ആണ് ഈ പരിക്കുകൾ. റയൽ മാഡ്രിഡിന്റെ അറ്റാക്കിംഗ് താരം ഹസാർഡിനും ഈ ഇന്റർ നാഷണൽ ഇടവേളയിൽ പരിക്കേറ്റിരുന്നു.