അഗ്വേറോക്ക് മൂന്ന് മാസം വിശ്രമം, കൂടുതൽ ചികിത്സകൾ, ബാഴ്സലോണക്ക് വലിയ തിരിച്ചടി

20211031 195014

ബാഴ്സലോണയുടെ സ്ട്രൈക്കർ അഗ്വേറോ മൂന്ന് മാസക്കാലം കളത്തിന് പുറത്ത് ഇരിക്കേണ്ടി. ഹൃദയസംബന്ധമായ പ്രശ്നം കണ്ടെത്തിയതിനാൽ ഇതിന്റെ ചികിത്സയ്ക്കായി മൂന്ന് മാസം എങ്കിലും അഗ്വേറോ കളത്തിൽ നിന്ന് പുറത്തായിരിക്കും എന്ന് ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു.

ബാഴ്സലോണയും അലാവസും തമ്മിലുള്ള മത്സരത്തിന് ഇടയിൽ വെച്ച് ആയിരുന്നു ബാഴ്സലോണ സ്ട്രൈക്കർ അഗ്വേറോക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. പരിശോധനയിൽ അഗ്വേറോയുടെ ഹൃദയമിടിപ്പ് സ്വാഭാവിക നിലയിൽ അല്ല എന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ താരം വിദഗ്ദ ചികിത്സക്കായി മൂന്ന് മാസം കളത്തിൽ നിന്ന് വിട്ടുനിക്കും. താരം പെട്ടെന്ന് തിരികെയെത്താൻ വേണ്ടി ഫുട്ബോൾ ലോകം ആശംസ അറിയിച്ചു. അഗ്വേറോയുടെ അഭാവം ബാഴ്സലോണക്ക് അറ്റാക്കിംഗ് ഡിപാർട്മെന്റിൽ വലിയ തിരിച്ചടി ആകും.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ബാഴ്സലോണയിൽ എത്തിയ താരത്തിന് തുടക്കത്തിൽ പരിക്കുകൾ കാരണവും കളിക്കാൻ ആയിരുന്നില്ല. പരിക്ക് മാറി തിരികെയെത്തിയതിനു പിന്നാലെ ആണ് ഈ പ്രശ്നം കണ്ടെത്തിയത്.

Previous article” ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലാണ് മുഖ്യം, അതിന്റെ ഫലം ലോകകപ്പിൽ അനുഭവിക്കുന്നു “
Next articleഷാക്കിബ് ഇല്ലെങ്കിലും ടീമിന് സാധ്യതയുണ്ട് – ഡൊമിംഗോ