” ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലാണ് മുഖ്യം, അതിന്റെ ഫലം ലോകകപ്പിൽ അനുഭവിക്കുന്നു “

India

ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ കനത്ത വിമർശമുയർത്തി ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലാണ് മുഖ്യം, ഐപിഎൽ കളിച്ചാൽ എല്ലാ തയ്യാറെടുപ്പുകളും ആയി എന്നാണ് അവർ കരുതുന്നത്. അതിന്റെ ഫലമാണ് ഇപ്പോൾ ലോകകപ്പിൽ അനുഭവിക്കുന്നത് എന്നും വസീം അക്രം പറഞ്ഞു. ഐപിഎല്ലിൽ ഒന്നോ രണ്ടോ നല്ല ബൗളർമാർ ഉണ്ടാവാം എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ താരങ്ങളും മികച്ച താരങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ സീനിയർ താരങ്ങളുമായി അവസാനമായി ലിമിറ്റഡ് ഓവർ സീരീസ് അവസാനമായി കളിച്ചത് മാർച്ചിലായിരുന്നു. നവംബറിൽ എത്തി നിൽക്കുമ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിന് പ്രാധാന്യം നൽകാത്തതിന്റെ ഫലം കാണുന്നുണ്ട്. 110/7 എന്ന താരതമ്യേന ചെറിയ സ്കോർ ഉയർത്തിയ ടീം ഇന്ത്യയെ നിഷ്പ്രഭമാക്കിയാണ് ന്യൂസിലാണ്ട് 8 വിക്കറ്റ് വിജയം നേടിയത്. ബോൾട്ടും സോധിയും തകർപ്പൻ ബൗളിംഗുമായി ഇന്ത്യയെ എറിഞ്ഞിടുകയായിരുന്നു. രോഹിത്തിനെയും കോഹ്‍ലിയെയും ഇഷ് സോധി പുറത്താക്കിയപ്പോള്‍ ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടിയാണ് കളിയിൽ തിളങ്ങിയത്.

Previous articleധോണിയെയും മറികടന്ന് ക്യാപ്റ്റൻ ഓയിൻ മോർഗൻ
Next articleഅഗ്വേറോക്ക് മൂന്ന് മാസം വിശ്രമം, കൂടുതൽ ചികിത്സകൾ, ബാഴ്സലോണക്ക് വലിയ തിരിച്ചടി