റൊണോയുടെ റയൽ കരിയറിന് ഒൻപത് വയസ്

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡ് താരമായി അവതരിപ്പിച്ചിട്ട് ഇന്നേക്ക് ഒൻപത് വയസ് തികയുന്നു. 2009 ജൂലൈ ആറിനാണ് ബെര്ണാബ്യുവിൽ നടന്ന ചടങ്ങിൽ റയൽ മാഡ്രിഡ് റൊണാൾഡോയെ അവതരിപ്പിച്ചത്. അന്നത്തെ റെക്കോർഡ് തുകയായിരുന്നു 80 മില്യൺ പൗണ്ട് തുകയ്ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റയൽ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ റാഞ്ചിയത്.

ഈ ഒൻപത് വർഷ കാലയളവിൽ റൊണാൾഡോ വാരിക്കൂട്ടിയ നേട്ടങ്ങൾ അസൂയവങ്ങളാണ്. റയലിന് വേണ്ടി 438 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ റൊണാൾഡോ അടിച്ചു കൂട്ടിയത് 450 ഗോളുകൾ ആണ്. റയലിന്റെ കൂടെ നാല് ചാമ്പ്യൻസ് ലീഗും രണ്ടു ലാലിഗയും സ്വന്തമാക്കിയ റൊണാൾഡോ നാല് ബാലൻഡോർ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോ റയൽ വിട്ടുയുവന്റസിലേക്ക് ചേക്കേറും എന്ന വാർത്തകൾ ശക്തിപ്പെട്ടു വരികയാണ്. റയൽ മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങളാണ് റയൽ വിടാൻ റൊണോയെ പ്രേരിപ്പിക്കുന്നത്. ഏകദേശം 100 മില്യൺ യൂറോ തുകയാണ് യുവന്റസ് റൊണാൾഡോക്ക് വേണ്ടി മുടക്കുക എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial