നേരിട്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ടീമാണ് കൊളംബിയ എന്ന് ജോൺ സ്റ്റോൺസ്

- Advertisement -

ഞാൻ നേരിട്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ടീം കൊളംബിയ ആണെന്ന് ഇംഗ്ലണ്ട് പ്രതിരോധ താരം ജോൺ സ്റ്റോൺസ്. പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചതിന് ശേഷമാണു സ്റ്റോൺസ് ഇങ്ങനെയൊരു പ്രതികരണവുമായി രംഗത്തെത്തിയത്. അതെ സമയം അവരെ ഫുട്ബോൾ കളിച്ചു തന്നെ തോൽപ്പിക്കാനായതിൽ വളരെ സന്തോഷം ഉണ്ടെന്നും സ്റ്റോൺസ് പറഞ്ഞു.

താൻ ഒരുപാടു എതിരാളികൾക്കെതിരെ മത്സരിച്ചിട്ടുണ്ടെന്നും എന്നാൽ ഫുട്ബോൾ ഗ്രൗണ്ടിൽ ഇത്രയും  മോശം പ്രവർത്തികൾ ആരും കാണിച്ചിട്ടില്ലെന്നും താരം പറഞ്ഞു.  പലപ്പോഴും കൊളംബിയ റഫറിയെ വളയുകയും ഹെൻഡേഴ്സണെ ഇടിക്കുകയും പെനാൽറ്റിക്ക് മുൻപായി പെനാൽറ്റി സ്പോട്ടിൽ കാലു കൊണ്ട് വൃകൃതമാക്കുകയും ചെയ്തു എന്നും സ്റ്റോൺസ് പറഞ്ഞു.

അതെ സമയം പെനാൽറ്റിക്കായി ഇംഗ്ലണ്ട് താരങ്ങൾ ഡൈവ് ചെയ്‌തെന്ന മൗറിഞ്ഞോയുടെയും അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണയുടെയും അഭിപ്രായങ്ങൾ സ്റ്റോൺസ് തള്ളി കളഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement